കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. ഓഗസ്റ്റ് 14,15 ദിവസങ്ങളിലായി നടക്കുന്ന പ്രധാന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനൊപ്പം പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയർക്കീസ് ബാവായുടെ 111 മത് ഓർമ്മയും സഭാ ആസ്ഥാനത്ത് ആചരിക്കും. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 88 കേസുകളിലായി 86 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8699 ആയി ഉയര്ന്നു. ......
എറണാകുളം : മുല്ലപ്പെരിയാർ ഡാം; കേരളം ആശങ്കപ്പെടണോ ? എന്ന വിഷയത്തിൽ, കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി ജില്ലാ കമ്മിറ്റി ചർച്ച സംഘടിപ്പിച്ചു. എറണാകുളം ഗാന്ധിഭവനിൽ നടന്ന ചർച്ച , സംസ്ഥാന രക്ഷാധികാരി പ്രൊഫ. ......
ഓളപ്പരപ്പിലെ ആവേശം വാനോളമുയർത്തി നെഹ്റു ട്രോഫി വള്ളംകളി കമന്ററി മത്സരം സംഘടിപ്പിച്ചു.വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ലോകമെമ്പാടുമുള്ള ആസ്വാദകരിലേക്ക് എത്തിക്കുന്നതിൽ കമന്റേറ്റർമാർ വഹിക്കുന്ന പങ്ക് നിസീമമാണെന്നും ഡെപ്യൂട്ടി സ്പീക്കർ
ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ദൃശ്യമാധ്യമങ്ങളുടെ വരവിനു മുമ്പ് തന്നെ വള്ളംകളിയെ ജനപ്രിയമാക്കുന്നതിൽ കമന്ററി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേൾവിക്കാരുടെ മനസ്സിൽ വള്ളംകളിയുടെ തനിമയാർന്ന ദൃശ്യങ്ങൾ പകർന്നുനൽകാൻ സാധിക്കുന്ന മികച്ച ഭാഷാശൈലിയാണ് വള്ളംകളി കമന്ററിയുടെ സവിശേഷത എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തെ ആസ്പദമാക്കിയാണ് മത്സരാർഥികൾ കമന്ററി അവതരിപ്പിച്ചത്. ......
കേരള സർക്കാർ സ്ഥാപനമായ ഹാൻവീവിൽ ദേശീയ കൈത്തറി ദിനാചരണവും 2026 ഓണം റിബേറ്റ് വിൽപ്പനയുടെ മേഖലാതല ഉദ്ഘാടനവും ടി ജെ വിനോദ് MLA നിർവ്വഹിച്ചു. ഹാൻവീവ് മാനേജിംഗ് ഡയറക്ടർ അരുണാചലം സുകുമാർ അധ്യക്ഷത വഹിച്ചു. ......
ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
കുട്ടനാട് താലൂക്കിന് പുറമെ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ......
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക ഭവന പദ്ധതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും ഈ സർക്കാരിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ മുടക്കരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി 16 മുതൽ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി നടന്ന ചതയ സ്നേഹ കൂട്ടായ്മ ശ്രീനാരായണീയരിൽ ആവേശമുയർത്തി. സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായ
ചതയ സ്നേഹ കൂട്ടായ്മയോടനുബന്ധിച്ച് യൂണിയന്റെ പരിധിയിലുള്ള മുഴുവൻ ശാഖകളിലും സമ്മേളനങ്ങൾ നടന്നു. ......
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസിന്റെ 66 മത് സ്ഥാപക ദിനം, ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ ആചരിച്ചു. മുളക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക ദിനാഘോഷം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു. ......